പല ദിവസങ്ങളിലും ഞാൻ കാണുന്നൊരു കാര്യമാണ് വെള്ളത്തിൽ വീണ ഫോണുകൾ അരിയിൽ ഇട്ടുവെച്ചതിന് ശേഷം ഉപയോഗിക്കുന്നത്. അരിയിൽ എന്തിനാണ് ഇട്ടുവെക്കുന്നതെന്ന് പലർക്കും അറിയില്ല. അങ്ങിനെ അരിയിൽ വെച്ചിട്ട് ഫോണിലെ വെള്ളം അരി വലിച്ചെടുക്കുമെന്ന് പലരും ചിന്തിക്കുന്നു. ആരോ തമാശക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഇന്നും ആളുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോൾ പെട്ടിയിൽ കൂടെയുണ്ടാവുന്ന ചെറിയൊരു കവറിൽ silica gel എന്നൊരു സാധനം കാണാൻ സാധിക്കും. ഈർപ്പം വലിച്ചെടുത്ത് ഫങ്കസ് ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. കണ്ടിട്ട് അരിമണിയോട് സാമ്യമുള്ളത് കൊണ്ട് അരിമണിയും അതുപോലെ വെള്ളം വലിച്ചെടുക്കുമെന്ന് കരുതിയാവും ആരോ ഇതൊക്കെ പടച്ചു വിട്ടത്. ഈർപ്പം വലിച്ചെടുക്കുന്നതും വെള്ളം വലിച്ചെടുക്കുന്നതും ഒരുപോലെയല്ല. വെള്ളം കയറിയാൽ അഴിച്ചെടുത്ത് ഏതെങ്കിലും PCB cleaner ഉപയോഗിച്ച് എത്രയും പെട്ടെന്ന് വൃത്തിയാക്കി വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തണം. അഴിക്കാതിരുന്നാൽ ഇപ്പോഴുള്ള വെള്ളത്തിന്റെ തുള്ളികൾ ഏതെങ്കിലും പാർട്സിന്റെ ഷോർട്ട് ആവാത്ത ഭാഗങ്ങളിൽ ഉണ്ടാവും. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് ഡ്രൈ ആവുകയും അതിലൂടെയുള്ള കണക്ഷൻ നഷ്ടമാവുകയും ചെയ്യും. അത് പവർ സെക്ഷൻ ആണെങ്കിൽ ഫോൺ പൂർണ്ണമായും വർക്കിങ് ഇല്ലാതെ ആവും. നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ക്ലീൻ ചെയ്താൽ ഇപ്പോഴും ശരിയാവും. ചെറിയ കംപ്ലൈന്റ്റ് കണ്ടിട്ടും അത്രയല്ലെ ഉള്ളൂ എന്ന് ചിന്തിച്ചു വീണ്ടും ഫോൺ ഉപയോഗിക്കുമ്പോൾ ഐസി യുടെ ഭാഗത്തൊക്കെ പോവുന്ന ഏതെങ്കിലും ഒരു print cut ആയാൽ ഫോൺ മുഴുവനായും നിശ്ചലമാകും. ഈ സമയം നിങ്ങൾ ഫോൺ ക്ലീൻ ചെയ്യാൻ കടയിൽ കൊടുത്താലും റെഡി ആവണമെന്നില്ല. കാരണം Level-3 അല്ലെങ്കിൽ Level-4 ടെക്‌നിഷ്യൻ മാത്രമെ നിങ്ങളുടെ ഫോണിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളു. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയായത് കൊണ്ടും സമയമെടുത്ത് ചെയ്യേണ്ടത് കൊണ്ടും നിങ്ങൾ ഉദ്ദേശിച്ച വിലയിൽ നിൽക്കണമെന്നില്ല. അതുകൊണ്ട് ഫോൺ വെള്ളത്തിൽ വീണാൽ ബാറ്ററി അഴിക്കാൻ പറ്റുന്നതാണെങ്കിൽ അഴിച്ചു വെച്ചതിന് ശേഷം എത്രയും പെട്ടെന്ന് നല്ലൊരു കടയിൽ കാണിച്ചാൽ ചെറിയ തുകയിൽ ഫോൺ നന്നാക്കിയെടുക്കാൻ പറ്റും. സ്വന്തമായി ചെയ്യാൻ അറിയുന്ന ആളാണെങ്കിൽ അരിയിൽ വെക്കാതെ അഴിച്ചതിനു ശേഷം Ultra Sonic Cleaner മെഷീനിൽ വെച്ച് ക്ലീൻ ചെയ്തെടുക്കുക. ചെറിയ പൈസക്ക് ക്ലീൻ ചെയ്യാതിരുന്നാൽ നിങ്ങളുടെ വലിയൊരു പൈസ നഷ്ടമാവും.
കടപ്പാട് : അനു മാഹി
0 Comments